
പാലക്കാട് ചിറ്റൂർ പ്ലാച്ചിമടയിൽ ടിക്കറ്റ് വിൽപ്പനക്കിടയിൽ ബൈക്കിൽ എത്തിയ യുവാവ് ടിക്കറ്റ് എടുക്കുവാനെന്ന വ്യാജേന ടിക്കറ്റ് മുഴുവൻ വാങ്ങിച്ച് നമ്പർ തിരഞ്ഞെടുക്കുന്ന ഭാവത്തിൽ നിൽക്കുകയും, പെട്ടെന്ന് ടിക്കറ്റുമായി ബൈക്ക് വിട്ടുപോവുകയും ചെയ്തു. ആറുമുഖസ്വാമി (63) യുടെ 33 ടിക്കറ്റുകളാണ് നഷ്ടമായത്. പത്രവർത്തയിലൂടെ സംഭവം അറിഞ്ഞ ചിറ്റൂർ പ്രതികരണവേദി ഭാരവാഹികൾ ആറുമുഖസ്വാമിയെ ബന്ധപ്പെടുകയും നഷ്ടമായ തുക നൽകി സഹായിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ചിറ്റൂർ പ്രതികരണവേദി ഓഫീസിൽ വച്ച് നഷ്ടമായ ടിക്കറ്റിന്റെ വിലക്കുള്ള തുക കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റൂർ മണ്ഡലം പ്രസിഡന്റ് പി. അനീഷ്കുമാർ ആറുമുഖസ്വാമിക്കു കൈമാറി. കൂടാതെ ഇന്ന് വിൽപ്പനക്കായെടുത്ത 95 ടിക്കറ്റുകളും ചിറ്റൂർ പ്രതികരണവേദി പ്രവർത്തകർ വാങ്ങിച്ച് സഹായിക്കുകയും ചെയ്തു.