ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്ഹാന (35), മകൾ സൈറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു (12) എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴ കാണാനാണ് കുടുംബം എത്തിയതെന്നാണു വിവരം. കുട്ടികളിൽ ഒരാൾ പുഴയിൽ വീണതോടെ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ 4 പേരും ഒഴുക്കിൽപ്പെടുകയായിരുന്നു.