അയിലൂർ രഥോത്സവത്തിനിടെ അക്രമണം അഴിച്ചുവിട്ട് പരസ്പരം ഏറ്റുമുട്ടിയ 16 പേർക്കെതിരെ പോലീസ് കേസെടുത്തു. അയിലൂർ രഥോത്സവം നടക്കുന്ന സ്ഥലത്ത് വെച്ച് പരസ്പരം അക്രമിച്ച് ഭീതി പരത്തി പൊതുജനങ്ങൾക്ക് സമാധാന ലംഘനം ഉണ്ടാക്കിയ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘം ചേർന്ന് ആക്രമിക്കുന്നത് കണ്ട് സ്ഥലത്ത് എത്തിയ പോലീസ് സംഘങ്ങളെ കണ്ടതോടെ അഞ്ചുപേർ സ്ഥലത്തുനിന്ന് ഓടിപ്പോയി. തത്തമംഗലം പെരുംകുളങ്ങര സ്വദേശി ജിഷ്ണു (27), നെന്മാറ ചക്കാത്തറയിൽ ആഷിഖ് (27), കയറാടി കല്ലമ്പറമ്പ് മനീഷ് (34), കടവന്തറ പുന്നക്കാട്ടിൽ സ്റ്റെബിൻ സ്റ്റീഫൻ (36), തത്തമംഗലം കൂട്ടക്കൽ പാടം ഗൗതം (22), അയിലൂർ മല്ലം കുളമ്പ് ജിഷ്ണു (25), അയിലൂർ കാരക്കാട്ട് പറമ്പ് പ്രശാന്ത് (24), തത്തമംഗലം പരുത്തി കാവ് സ്വദേശികളായ പ്രമോദ് (35), അനിൽകുമാർ (34), അയിലൂർ കാരക്കാട്ട് പറമ്പ് പതിയടി അഖിൽ (26), അയിലൂർ മലം കുളമ്പ് അഖിൽ (25) എന്നീ 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെന്മാറ പോലീസ് സബ് ഇൻസ്പെക്ടർ ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അക്രമിസംഘത്തിലെ ചിലർ മേഖലയിൽ മുൻ വർഷങ്ങളിൽ ആക്രമണം നടത്തിയ കേസിലും പ്രതികളാണെന്ന് നെന്മാറ പോലീസ് പറഞ്ഞു.