മദ്യപിച്ച് കെഎസ്ആർടിസി ഡീലക്സ് ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി – തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം അഞ്ചിന് ബസ് തലശേരി സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ഒരു കാറിൽ ഇടിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് ഡ്രൈവര്‍ ബലരാജ് മദ്യപിച്ചെന്ന് വ്യക്തമായത്. അറസ്റ്റ് ചെയ്തത് നടപടികൾ സ്വീകരിച്ചു.