ശനിയാഴ്‌ച പുലർച്ചെ നടന്ന റെയ്‌ഡിൽ ഒന്നരലക്ഷം രൂപയോളം കൈക്കൂലി പിടികൂടിയ ആർടിഒ ചെക്പോസ്റ്റുകളിൽ വിജിലൻസ് വീണ്ടും നടത്തിയ മിന്നൽപരിശോധനയിൽ ഇന്നലെ 1,77,490 രൂപ പിടികൂടി. വാളയാർ ഇൻ, വാളയാർ ഔട്ട്, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം തുടങ്ങി 5 ചെക്പോസ്റ്റുകളിലാണ് 48 മണിക്കൂർ ഇടവേളയിൽ വീണ്ടും കൈക്കൂലിപ്പണം പിടികൂടിയത്. വെള്ളിയാഴ്‌ച രാത്രി തുടങ്ങി ശനിയാഴ്ച്‌ച പുലർച്ചെ വരെ നടത്തിയ റെയ്‌ഡിന്റെ അടിസ്ഥാനത്തിൽ 13 ഉദ്യോഗസ്‌ഥർക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ ചെയ്തതിരിക്കെയാണ് ഉദ്യോഗസ്‌ഥർ വീണ്ടും കൈക്കൂലി വാങ്ങിയത്.