ഒലിപ്പാറ വിശുദ്ധ പത്താം പിയൂസ് പള്ളിയിൽ പ്രധാന തിരുനാൾ ആഘോഷിച്ചു. രൂപത ബിഷപ്പ് മാർ പീറ്റര്‍ കൊച്ചുപുരയ്ക്കലിന് വികാരി ഫാ. ജോണ്‍സണ്‍ കണ്ണാമ്പടത്തിലിന്റെ നേതൃത്വത്തിൽ സ്വീകരണവും നൽകി.

ഒലിപ്പാറ വിശുദ്ധ പത്താം പിയൂസ് പള്ളിയിലെ വിശുദ്ധ പിയൂസിന്റെയും, പരിശുദ്ധ കന്യകമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളും ഇടവക ദിനാചരണവും ഇന്നലെ നടന്നു . തിരുനാള്‍ കുര്‍ബാനയ്ക്ക് പാലക്കാട് രൂപത ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. വൈകീട്ട് നടന്ന ഇടവക ദിനാഘോഷം മംഗലംഡാം ഫെറോന വികാരി ഫാ. സുമേഷ് നാല്‍പതാംകളം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടികളുംനടന്നു. ഇന്ന് മരിച്ചവരുടെ ഓര്‍മദിനത്തിന്റെ ഭാഗമായി കുര്‍ബാനയും, ഒപ്പീസും നടക്കുന്നതോടെ തിരുനാളിന് സമാപനമാകും. ഒലിപ്പാറ വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിൽ തിരുനാളിന് എത്തിയ രൂപത ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കലിന് ഇടവക വികാരി ഫാ. ജോണ്‍സണ്‍ കണ്ണാമ്പടത്തിലിന്റെ നേതൃത്വത്തിൽ സ്വീകരണവും നൽകി.