അടിപ്പെരണ്ടിയിൽ നിന്നു തൃശൂരിലേക്കു മണ്ണു
കടത്തുകയായിരുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. 6 ടോറസ് ലോറികളും ഒരു ഹിറ്റാച്ചിയും ഒരു കാറുമാണു പിടിച്ചെടുത്തത്. വാഹനങ്ങളിലെ ഡ്രൈവർമാരായ 3 തൃശൂർ സ്വദേശികൾ ഒഴികെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ പറഞ്ഞു. അടിപ്പെരണ്ടയിലെ മണ്ണ് മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ മണ്ണ് കടത്തുന്നതായ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണു വാഹനങ്ങൾ പിടികൂടിയത്. പൊലീസ് സ്റ്റേഷൻ വളപ്പിൽ പിടിച്ചിട്ട വാഹനങ്ങൾ സംബന്ധിച്ചു ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നു പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.