ദേശീയ യുവജനദിനമായ സ്വാമി വിവേകാനന്ദ ജയന്തിയുടെ മുന്നോടിയായി നെഹ്റു യുവകേന്ദ്രയുടേയും, പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സംയുക്തമായുള്ള സെമിനാറും വ്യക്തിത്വ വികസന പരിശീലനവും സംഘടിപ്പിച്ചു. പോളിടെക്നിക്ക് കോളജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ആഷിഖ് കുമരംപുത്തൂർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. കെ. എം. സുധേഷ്, എൻ. എസ്. അൻസില, എൽ. രേവതി എന്നിവർ സംസാരിച്ചു.