സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളായി തൃശൂർ ജില്ല. 1008 പോയിന്‍റ് നേടി തൃശൂർ സ്വർണകിരീടം സ്വന്തമാക്കി.1007 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്.

അവസാന മത്സരഫലം വരെ സാധ്യതകള്‍ മാറിമറിഞ്ഞ പോയിന്‍റ് നിലയില്‍ ഫോട്ടോഫിനിഷിലാണ് തൃശൂരുകാർ ജേതാക്കളായത്. 1003 പോയിന്‍റോടെ മുൻവർഷ ജേതാക്കളായ കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. 1000 പോയിന്‍റ് നേടിയ കോഴിക്കോട് നാലാമതുണ്ട്. 

*പോയിൻറ് പട്ടിക*

തൃശൂർ 1008 

പാലക്കാട് 1007 

കണ്ണൂർ 1003 

കോഴിക്കോട് 1000 

എറണാകുളം 980 

മലപ്പുറം 980 

കൊല്ലം 964 

തിരുവനന്തപുരം 957 

ആലപ്പുഴ 953 

കോട്ടയം 924 

കാസർകോട് 913 

വയനാട് 895 

പത്തനംതിട്ട 848 

ഇടുക്കി 817

കൂടുതല്‍ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയില്‍ 171 പോയിന്റോടെ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് മുന്നില്‍. 116 പോയിന്‍റോടെ തിരുവനന്തപുരം വഴുതക്കാട് കാർമല്‍ ഹയർ സെക്കൻഡറി സ്കൂള്‍ രണ്ടാമതും, 106 പോയിന്റോടെ വയനാട് മാനന്തവാടി എം.ജി.എം എച്ച്‌.എസ്.എസ് മൂന്നാമതുമുണ്ട്. 

ഹൈസ്കൂള്‍ വിഭാഗത്തില്‍ 482 വീതം പോയിന്റോടെ തൃശൂരും പാലക്കാടുമാണ് ജേതാക്കള്‍. ഹയർ സെക്കൻഡറി വിഭാഗത്തില്‍ 526 പോയിന്റോടെ തൃശൂർ ജേതാക്കളായി. 525 പോയിന്റോടെ പാലക്കാടാണ് രണ്ടാമത്. ഹൈസ്കൂള്‍ അറബിക് വിഭാഗത്തില്‍ 95 വീതം പോയിൻറ് നേടി കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകള്‍ മുന്നിലെത്തി. സംസ്കൃത വിഭാഗത്തില്‍ 95 വീതം പോയിൻറ് നേടി പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകള്‍ മുന്നിലെത്തി.