റവന്യൂ ജില്ല ടി.ടി.ഐ.കലോത്സവം

റവന്യൂ ജില്ല ടി.ടി.ഐ.കലോത്സവംനെന്മാറ: നെന്മാറ നേതാജി കോളേജില്‍ വെച്ച് നടക്കുന്ന പാലക്കാട് ജില്ലാ ടി.ടി.ഐ.കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി അധ്യക്ഷയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.ശശിധരന്‍, ഡോ.ഷഹീദലി, നെന്മാറ ടി.ടി.ഐ. പ്രിന്‍സിപ്പല്‍ വി.ഫല്‍ഗുനന്‍, തുടങ്ങിയവര്‍ സംസാരിച്ചു. 100 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.

17 ന് സ്‌റ്റേജിതര മത്സരങ്ങള്‍ നെന്മാറ ടി.ടി.ഐയിലും, 18 ന് സ്‌റ്റേജ് മത്സരങ്ങള്‍ നെന്മാറ നേതാജി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും നടക്കും. രണ്ടു ദിവസങ്ങളിലായി 800 ലധികം അധ്യാപക വിദ്യാര്‍ഥികള്‍ എട്ടു വേദികളിലായി മത്സരിക്കും. കലോത്സവത്തിന്റെ ഭാഗമായി അധ്യാപകര്‍ക്കും മത്സരങ്ങള്‍ ഉണ്ടാകും.