സ്കൂ‌ളിൽ ക്രിസ്‌മസ് ആഘോഷം നടത്തിയതിന്റെ പേരിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ചിറ്റൂർ നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലാണ് സംഭവം.

നല്ലേപ്പിള്ളി ഗവ. യുപി സ്കൂ‌ളിൽ ഇന്നലെ ഉച്ചയോടെ വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ മൂന്നു പേരാണ് സ്‌കൂളിലെത്തി വിദ്യാർഥികൾക്കു മുൻപിൽ വച്ച് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ഭാഗമായി അധ്യാപകരോട് കയർത്തതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ചിറ്റൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.