Breaking News:
തൃശ്ശൂരിലെ ആറുവയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്; കാണാതാകുന്നതിന് മുമ്പ് കുട്ടിയോടൊപ്പം CCTVയിൽ പതിഞ്ഞ യുവാവ് പോലീസ് കസ്റ്റഡിയിൽ. അന്വേഷണം തുടങ്ങി പോലീസ്.
ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ.
കോഴിക്കോട്ട് കാർ മോഷണക്കേസ് പ്രതിയെ പിടികൂടാൻ എത്തിയ രണ്ട് പോലീസുകാർക്ക് വെട്ടേറ്റു; വയനാട് SPയുടെ സ്ക്വാഡ് അംഗങ്ങൾക്കാണ് വെട്ടേറ്റത്.
ആലത്തൂർ മേലാർകോട് വേലക്ക് സ്വർണ്ണമാല നഷ്ടപ്പെട്ട സംഭവം; 67 മണിക്കൂർ കാത്തിരിപ്പിന് ശേഷം തൊണ്ടിമുതൽമോഷ്ടാവിന്റെ വയറ്റിൽ നിന്നും ലഭിച്ചു.
നിർമ്മാണ സാമഗ്രി കയറ്റിവന്ന ലോറി പാടത്തേക്ക് മറിഞ്ഞു. നെന്മാറ ഗേൾസ് ഹൈസ്കൂളിനു സമീപം നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന മണൽ ലോറിയാണ് മറിഞ്ഞത്. ഭാരം കയറ്റിയ ലോറി എത്തിയതോടെ റോഡിന്റെ വശം താഴ്ന്ന് ഇടിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണുമാന്തിയന്ത്രം എത്തിച്ച് ലോറി ഉയർത്തി.