കാപ്പാ നിയമപ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി. അയിലൂർ ചക്രായി മന്ദത്ത് താമസിക്കുന്ന സി. സനേഷ് (27) നെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപസ്റ്റേഷനുകളിലുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ലഹരി വിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സനേഷിനെ കാപ്പ നിയമപ്രകാരം തൃശ്ശൂർ ജില്ലയിലേക്ക് നാടുകടത്തിയിരുന്നു. എന്നാൽ ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും വ്യവസ്ഥകളും ലംഘിച്ച് വീട്ടിൽ വരികയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ സനേഷിനെയും മറ്റൊരു കൂട്ടാളിയെയും കഞ്ചാവ് ഉൾപ്പെടെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. തുടരെത്തുടരെയുള്ള കുറ്റവാസനകളുടെയും ക്രിമിനൽ പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തിൽ പാലക്കാട് ജില്ല പോലീസ് സൂപ്രണ്ട് എസ്. ആനന്ദിന്റെ റിപ്പോർട്ട് പ്രകാരമാണ് ജില്ലാ കളക്ടർ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി ഉത്തരവായത്. നെമ്മാറ പോലീസ് ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, എസ്. ഐ. രാജേഷ്. സീനിയർ സിപിഒ മാരായ സലേഷ്. റിയാസ്, റഫീഷ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് തൃശ്ശൂർ വിയ്യൂർ സെന്റർ ജയിലിലേക്ക് മാറ്റി.