പി.വി.അന്‍വര്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നതായി സൂചന.. ഡല്‍ഹിയില്‍ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ചയിൽ.

ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കമെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നത്.