ലോക ചെസ്ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന വിശേഷണങ്ങൾ ഏറെയാണ് ദൊമ്മരാജു ഗുകേഷ് എന്ന ലോകചാമ്പ്യന്. 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഗുകേഷിന്റെ പ്രായം. 22-ാം വയസില്‍ ലോകചാമ്പ്യനായ ഗാരി കാസ്പറോവിന്റെറെക്കോര്‍ഡാണ് ഗുകേഷ് ഇതോടെ മറികടന്നത്. ഏഴാം വയസ്സില്‍ കരുനീക്കം തുടങ്ങിയ ഗുകേഷ്ലോക റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള അഞ്ചുപേരെ പിന്തള്ളിയാണ്ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യത നേടിയത്.14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ്ഗുകേഷ്ലോക കിരീടത്തില്‍ മുത്തമിട്ടത്. ആവേശം അവസാന റൗണ്ടുവരെ നീണ്ട കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ജേതാവായാണ് ദൊമ്മരാജു ഗുകേഷ് ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യതനേടിയത്.