മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകൾ നൽകിയ പണം മുക്കിയ വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകൾ നൽകിയ പണം മുക്കിയ വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ


കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജ് ഓഫീസർ സജി വർഗ്ഗീസ്റ്റ് വില്ലേജിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന അപേക്ഷകരിൽ നിന്നും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് പാരിതോഷികം കൈപ്പറ്റുന്നു എന്നും കടുത്തുരുത്തി വില്ലേജ് പരിധിയിൽ അനധികൃത മണ്ണ് ഖനനം നടത്തുന്ന മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കാതെ ഇരിക്കുന്നതിന് ഇവരിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നു എന്നും പരാതിയി വ്യാപകമായതിനെ തുടർന്ന് ഇന്നലെ പകൽ കടുത്തുരുത്തി വില്ലേജ് ഓഫീസിൽ കോട്ടയം വിജിലൻസ് ഡെ പൂട്ടി പോലീസ് സൂപ്രണ്ട് . PV മനോജ് കുമാറിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി.

 

പരിശോധനയിൽ വില്ലേജ് ഓഫീസറുടെ കൈവശം കാണപെട്ട അനധികൃത പണം സംബന്ധിച്ച് അന്വേഷിച്ചതിൽ കടുത്തുരുത്തി വില്ലേജ് ഓഫീസിൽ 2018 ഓഗസ്റ്റ് മാസം 15-ാം തിയ്യതി മുതൽ 17.09.2019 തീയ്യതി വരെയുള്ള ഒരു വർഷക്കാലത്തിനിടയിൽ ബഹു കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) യിലേക്ക് 9 ആളുകൾ നൽകിയ സംഭാവന തുക നാളിത് വരെ CMDRF ഫണ്ടിൽ അടയ്ക്കാതെ കഴിഞ്ഞ 4 വർഷമായി അനധികൃതമായി കൈവശം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി

 

മഹാപ്രളയം കോവിഡ് തുടങ്ങിയ മഹാമാരി ക്കാലത്ത് കടുത്തുരുത്തി വില്ലേജ് ഓഫീസ് പരിധിയിലുള്ള സന്മനസ്സുള്ള ആളുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനകൾ CM DRF ഫണ്ടിൽ അടയ്ക്കാതെ 4 വർഷമായി കൈവശം സൂക്ഷിച്ചതായി കണ്ടെത്തിയ ഗുരുതര ക്രമക്കേട് സംബന്ധിച്ച് വില്ലേജ് ഓഫീസർ സജി വർഗ്ഗീസിന് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് വിജിലൻസ് ഡയറക്ടർ ക്ക് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് അറിയിച്ചു