പോത്തുണ്ടി അണക്കെട്ടിൽ നിന്ന് രണ്ടാംഘട്ട ജലസേചനത്തിനായി വലതുകര കനാൽ ഇന്ന് തുറക്കും. ഇടതുകര കനാൽ നാളേയും തുറക്കും. ചൊവ്വാഴ്ച പോത്തുണ്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്മിതാ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ഉപദേശക സമിതി യോഗമാണ് രണ്ടാംഘട്ട ജലസേചനത്തിനായി ഡാം തുറക്കുന്ന കാര്യം ചർച്ചചെയ്ത് തീരുമാനിച്ചത്. 55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 48.32 അടി വെള്ളം ശേഷിക്കുന്നുണ്ട്. നവംബർ 15 നാണ് ഒന്നാംഘട്ട ജലവിതരണം ആരംഭിച്ചത്.