കൊല്ലങ്കോട് കോവിലകം മുക്ക് ടൗൺ ഭാഗത്തേക്കുള്ള റോഡിന്റെ ഒരുഭാഗം ബ്ലോക്ക് ചെയ്ത് മറുഭാഗത്തുകൂടി (വൺവേ) നെന്മാറ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലാകും നിയന്ത്രണം. ഈ സാഹചര്യത്തിൽ നെന്മാറ ഭാഗത്തുനിന്നുവരുന്ന കൊല്ലങ്കോട്ടേക്കുള്ള വാഹനങ്ങൾ കോവിലകമൊക്കിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് ആലമ്പള്ളം ചപ്പാത്തുവഴിയോ, പയ്യലൂർ മൊക്കിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് കാച്ചാംകുറുശ്ശി-നെന്മേനി വഴിയോ സഞ്ചരിക്കണമെന്ന് അധികൃതർ അറിയിച്ചു. കൊല്ലങ്കോട്ടുനിന്ന് നെന്മാറ, എലവഞ്ചേരി, പല്ലശ്ശന ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് പതിവുപോലെ പ്രധാനപാതയുടെ ഒരുവശത്തുകൂടി യാത്രതുടരാം.