Breaking News:
മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചെന്ന് പരാതി. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപംഗ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. സംഭവത്തിൽ കോട്ടക്കൽ പോലീസ് അന്വേഷണം തുടങ്ങി.
ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ല!! തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രതിസന്ധി തുടരുന്നു… രാജിക്കൊരുങ്ങി യൂറോളജി വിഭാഗം മേധാവി.
നെന്മാറ ഒലിപ്പാറ റോഡിന് കുറുകെ പൈപ്പിടാൻ അനുമതി. രണ്ടുവർഷം മുൻപ് ആരംഭിച്ച റോഡ് നവീകരണം വൈകുന്നതായി പരാതി.👇
അയിലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി കെ രാധാകൃഷ്ണൻ എംപി ഇന്ന് ഉദ്ഘാടനം ചെയ്യും. ഗ്രാമീണ മേഖലയുടെ ചികിത്സാ സൗകര്യത്തിന് സായാഹ്ന ഒപി സഹായകരമാകും. ഇതോടെ മേഖലയ്ക്ക് മുഴുവൻ സമയ ചികിത്സാ സൗകര്യം ലഭ്യമാകും. ഇതിനായി പഞ്ചായത്ത് ഡോക്ടറെയും ഫാർമസിസ്റ്റിനെയും പുതുതായി നിയമിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നിന് കരിങ്കുളത്ത് പ്രവർത്തിക്കുന്ന സായാഹ്ന ഒപി ചികിത്സയുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിക്കും. കെ. ബാബു എംഎൽഎ മുഖ്യാതിഥിയാവും. അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഗ്നേഷ് അധ്യക്ഷത വഹിക്കും. മേഖലയിലെ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
വാർത്ത വ്യാജമെന്ന് KSEB… വൈകുന്നേരം ആറ് മണി മുതൽ രാത്രി 10 മണി വരെ വൈദ്യുതി ഉപയോഗത്തിന് 3 ഇരട്ടി തുക ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം വ്യാജം.