കാട്ടാന ഭീഷണി : വനം വകുപ്പ് യോഗം വിളിച്ചു.

നെന്മാറ പഞ്ചായത്തിലെ മലയോര മേഖലയിൽ കാട്ടാന കൃഷി നാശം ഉണ്ടാക്കിയത് ചർച്ച ചെയ്യാൻ യോഗം ചേർന്നു. നെല്ലിയാമ്പതി വനം റേഞ്ച് പോത്തുണ്ടി സെക്ഷന്റെ നേതൃത്വത്തിലാണ് നെന്മാറ പഞ്ചായത്ത്‌ ഓഫീസിൽ ജനപ്രധിനിധികളുടെയും, കർഷകരുടെയും, വനം അധികൃതരുടെയും യോഗം ചേർന്നത്. വന്യ മൃഗങ്ങൾ ജനവാസ, കൃഷിയിടങ്ങളിൽ എത്തുന്നത് തടയാൻ മേഖലയിൽ സൗരോർജ വേലി വിപുലമാക്കും, ആർ, ആർ.ടി (ദ്രുത പ്രതികരണ സേന ) യുടെ സേവനം വിപുലമാക്കും, കട്ടിൽ വന്യ മൃഗങ്ങൾക് കുടി വെള്ള സൗകരമൊരുക്കും. കാട്ടാനയെ പ്രതിരോധിക്കാൻ നെന്മാറ, അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിലെ മലയോര മേഖലയിൽ 22 കിലോ മീറ്റർ തൂക്കു വേലി സ്ഥാപിക്കും, നെന്മാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പ്രബിത ജയൻ, വൈസ് പ്രസിഡഡന്റ് സി. പ്രകാശൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ആർ. ചന്ദ്രൻ, റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സി. ഷരീഫ്, പോത്തുണ്ടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ സുധീഷ് കുമാർ, പടശേഖര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.