പ്രതിഭകളെ ആദരിച്ചു.

ജോജി തോമസ് 

അയിലൂർ: കെ.കെ.കുഞ്ഞുമോൻ സ്മാരക സമിതി നെന്മാറയുടെ നേതൃത്വത്തിൽ അയിലൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ പ്രതിഭകളേയും, സിനിമ – സീരിയൽ രംഗത്ത് മികവ് തെളിയിച്ച യുവകലാ കാരൻ ജിനേഷ് സദാനന്ദൻ, കണ്യാർകളിയിൽ വജ്രജൂബിലി ഫെല്ലോഷിപ്പ് പുരസ്കാരം നേടിയ കെ.പ്രഭുകുമാർ, അബ്ബാക്കസ് ആന്റ് മെന്റൽ അരിത്ത മെറ്റിക്കിൽ ലോകതലത്തിൽ രണ്ടാം റാങ്ക് നേടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അനന്ദു.എസ് .കൃഷ്ണ, റോളർ സ്‌കേറ്റിംഗിൽ മികവ് നേടിയ അമയ.വി, അദ്വൈത് .കെ.എൻ., വിനതാ വിഭാഗം ക്രിക്കറ്റ് മത്സരത്തിൽകേരളത്തിനു വേണ്ടി കളിച്ച് രണ്ടാംസ്ഥാനം നേടിയ അനിറ്റ. എ .ഇ തുടങ്ങിയ പ്രതിഭകളേയും ഉപഹാരം നൽകിആദരിച്ചു.

 

 

നെന്മാറ എൻ.എസ്.എസ്.കോളേജ് സുവോളജി വിഭാഗം മേധാവി ഡോ.ലക്ഷ്മി ആർ.ചന്ദ്രൻ ഉത്ഘാടനം ചെയ്തു.

 

സമിതി ചെയർമാൻ അഡ്വ.കെ.കെ.അൻഷിൻ അദ്ധ്യക്ഷനായി. DCC ജനറൽ സെക്രട്ടറിമാരായ കെ.ജി.എൽദോ, എം.പത്മ ഗിരീശൻ,സമിതി ജനറൽ കൺവീനർ എസ്.എം.ഷാജഹാൻ, വൈസ് ചെയർമാൻ കെ.വി.ഗോപാലകൃഷ്ണൻ, KSU ജില്ലാ പ്രസി. നിഖിൽ കണ്ണാടി, സംസ്ഥാന സെക്രട്ടറി ഗൗജ,സമിതി ഭാരവാഹികളായകെ.കുഞ്ഞൻ, വിനീഷ് കരിമ്പാറ, പ്രദീപ് നെന്മാറ ,വി .പി .രാജു ,എ. സുന്ദരൻ, എസ് കാസിം, വസന്താരാജൻ,ഗീതാ രാജേന്ദ്രൻ, മനു പല്ലാവൂർ എന്നിവർ സംസാരിച്ചു.