കത്തോലിക്കാ കോൺഗ്രസ് വടക്കഞ്ചേരി ഫൊറോന കൺവെൻഷൻ നടത്തി.

ജോജി തോമസ് 

വടക്കഞ്ചേരി: കത്തോലിക്കാ കോൺഗ്രസ് വടക്കഞ്ചേരി ഫൊറോന കൺവെൻഷൻ ഫൊറോന ചർച്ച് പരീഷ് ഹാളിൽ വിവിധ പരിപാടികളോടെ നടത്തി.

മണിപ്പുരിൽ മൂന്ന് മാസമായി നടക്കുന്ന കലാപവും വംശഹത്യയും സ്ത്രീകളെ പീഡിപ്പിക്കുന്ന സംഭവങ്ങളും, കൊലപാതക പരമ്പരയും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ് നഷ്ട പ്പെടുത്തിയെന്നും രാജ്യം തലതാഴ്ത്തി നിൽക്കേണ്ട അവസ്ഥയിലെത്തിയെന്നും നടപടി സ്വീകരിക്കേണ്ടവർ ഉറക്കം നടിക്കുന്നത് കുറ്റകരമാണെന്നും ഫൊറോന കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ഇരകൾക്ക് മതിയായ സംരക്ഷണവും നഷ്ടപരിഹാരവും പുനര ധിവാസവും ഉറപ്പാക്കണമെന്നും കൺവെൻഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

വടക്കഞ്ചേരി ഫൊറോന വികാരി ഫാ.ജെയ്സൺ കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ടെന്നി അഗസ്റ്റിൻ തുറുവേലിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ആമുഖ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് തോമസ് ആന്റണി, രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, ഗ്ലോബൽ സെക്രട്ടറി ചാർളി മാത്യു, രൂപത ട്രഷറർ കെ.എഫ്.ആന്റണി, രൂപത വൈസ് പ്രസിഡന്റുമാരായ ജോസ് മുക്കട, സുജ തോമസ്,

വിൻസെന്റ് ഡി പോൾ സൊസൈറ്റി രൂപത പ്രസിഡന്റ് ജെയിംസ് പടമാടൻ, എകെസിസി രൂപത സെക്രട്ടറിമാരായ ജോസ് വടക്കേക്കര, അഡ്വ.ബോബി ബാസ്റ്റിൻ, സേവ്യർ കലങ്ങോട്ടിൽ, യൂത്ത് കൗൺസിൽ ജില്ലാ കോ.ഓർഡിനേറ്റർ ദീപ ബൈജു, കുര്യൻ തോമസ്, റെനി അറയ്ക്കൽ, മഞ്ജു ജെയ്മോൻ, ഷാന്റി ബാബു എന്നിവർ പ്രസംഗിച്ചു. യൂത്ത് കൗൺസിൽ, വനിത കൗൺസിൽ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. മണിപ്പൂർ പ്രതിഷേധ പ്രമേയവും അവതരിപ്പിച്ചു.