നടൻമാരായ എം.മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെ നൽകിയ പീഡന പരാതി പിൻവലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി.

താൻ നൽകിയ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി പറഞ്ഞിരുന്നു.സർക്കാരിൽനിന്ന് പിന്തുണ കിട്ടുന്നില്ല അതിനാലാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിൻവലിക്കില്ലെന്നും അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടൻമാർക്കെതിരെ പരാതിയുമായി നടി രംഗത്ത് എത്തിയത്.