അങ്കമാലി:കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു

അങ്കമാലി:കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു:
പീച്ചാനിക്കാട് മുന്നൂർപ്പിള്ളി വീട്ടിൽ അഭിനവ് രവിയാണ് മരിച്ചത് : 13 വയസ്സ് ആയിരുന്നു : കൊരട്ടി LF സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് :
കറുകുറ്റി പതിനഞ്ചാം വാർഡിൽ ഉപയോഗ ശൂന്യമായി കിടന്ന പാറക്കുളത്തിലാണ് അപകടം ഉണ്ടായത് :

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീണു മുങ്ങി മരിച്ചത് :
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം :
മറ്റു കുട്ടികൾ വെള്ളം കുടിക്കാൻ പോയപ്പോഴായിരുന്നു സംഭവം ഉണ്ടായത് : അരമണിക്കൂർ കഴിഞ്ഞിട്ടും അഭിനവിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി :