തൃശൂരിൽ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ രണ്ട് സത്രീകളില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. വടക്കന്‍ പറവൂര്‍ സ്വദേശി ഉഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരേസമയം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. അര മണിക്കൂറോളം റെയിൽവേ ട്രാക്കിൽ പരിക്കേറ്റ് കിടന്ന ശേഷമാണ് പോലീസെത്തി ഉഷയെ ആശുപത്രിയിലേക്ക് മാറ്റിയത്. എഗ്മോര്‍ – ഗുരുവായൂര്‍ ട്രെയിന്‍ ആണ് ഇടിച്ചത്.