പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം തുടങ്ങി; കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ് 

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം തുടങ്ങി. കെ .പിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ് അയച്ചു.

ഈ മാസം 18 ന് ഹാജരാകണം.

ഐജി ലക്ഷ്മണക്കും മുൻകമ്മീഷണർ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്.

ലക്ഷ്മണ നാളെ എത്തണം.

സുരേന്ദ്രൻ 16 ന് ഹാജരാകണം.

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും, മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.

പുരാവസ്തു തട്ടിപ്പ് കേസില്‍  ഐജി ലക്ഷ്മണ  ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.

ചികിത്സയിലായതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിട്ടുണ്ട്.

കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍  ഹാജരാകാനായിരുന്നു ലക്ഷ്മണയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.

 

രണ്ട് തവണയാണ് ഐജി ചോദ്യം ചെയ്യലിന് ഹാജരാകാതെ സമയം നീട്ടി ചോദിച്ചത്.