വനത്തിനകത്ത് കാട്ടാന ചരിഞ്ഞു. നെല്ലിയാമ്പതി വനം റേഞ്ചിൽ പെട്ട തിരുവഴിയാട് സെക്ഷനു കീഴിലാണ് മോഴയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അയിലൂർ പഞ്ചായത്തിലെ നേർച്ചപ്പാറക്ക് സമീപം ഒലിപ്പാറ പുഴയ്ക്ക് മുകളിലായി കിടപ്പ് കല്ല് ഭാഗത്താണ് കാട്ടാനയുടെ ജഡം രാവിലെ 9 മണിയോടെ കണ്ടെത്തിയത്. തൂക്കുവേലി നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് കാട്ടാനയെ ചരിഞ്ഞനിലയിൽ കാട്ടിനുള്ളിൽ കണ്ടത്. തുടർന്ന് വനം ജീവനക്കാരെ വിവരമറിയിച്ചത്. നെന്മാറ ഡി. എഫ്. ഒ. കെ പ്രവീണിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. നെല്ലിയാമ്പതി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, സി. ഷെരീഫ്, ഫ്ലയിങ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, അഭിലാഷ്, തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയിനുലാബുദ്ധീൻ, ഫ്ലയിങ് സ്കോട് ഫോറസ്റ്റ്ർ ഗിരീഷ്, പാലക്കാട് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡേവിഡ് എബ്രഹാം, അയിലൂർ മൃഗാശുപത്രി വെറ്റിനറി സർജൻ സൂസൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ വൈകീട്ട് അഞ്ചരയോടെ ആരംഭിച്ചു. ബി. എഫ്. ഒ. മാരായ രതീഷ് കുമാർ, അനു എൻ. സി, കാർത്തികേയൻ, പോത്തുണ്ടി സെക്ഷനിലെ ബീ. എഫ്.ഒ മാരായ ഡെവിൻ ടി.ജെ, ആർ.ഋതു. എന്നിവർ മേൽ നടപടികൾക്ക് നേതൃത്വം നൽകി. വനം വാച്ചർ മാരും മറ്റും പോസ്റ്റുമാറ്റം നടപടികൾക്ക് സഹായം നൽകി. മണ്ണുമാന്തി യന്ത്രം വനത്തിനകത്ത് എത്തിച്ച ഉപയോഗിച്ച് പോസ്റ്റ് മാറ്റത്തിനുശേഷം വനമേഖലയിൽ തന്നെ സംസ്കരിക്കുമെന്ന് ഫോറസ്റ്റ് ഓഫീസർമാർ അറിയിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മരണകാരണം വ്യക്തമാകു എന്നും അധികൃതർ പറഞ്ഞു. രാത്രി 7 മണിക്ക് ശേഷവും പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
ആനയുടെ പോസ്റ്റുമോർട്ടം നടപടികൾക്കിടെ വനം വാച്ചർ എ. റഷീദിന് കത്തി തട്ടി കാലിൽ പരിക്കേറ്റു. വനമേഖലയിൽ നിന്ന് മറ്റു ജീവനക്കാരുടെ സഹായത്തോടെ ചുമന്ന് കൊണ്ടുവന്ന് പുറത്തെത്തിച്ച് വാഹനത്തിൽ കയറ്റി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ കുറച്ചുനാളായി അവശനിലയിൽ ഒലിപ്പാറ മേഖലയിൽ കൃഷി ഉണ്ടാക്കി, പൂർണമായി ദഹിക്കാത്ത നിലയിൽ വിസർജിച്ചു നടന്ന് വാഴയും മറ്റും എളുപ്പം ദഹിക്കുന്നവ മാത്രം ഭക്ഷിച്ച് നടന്ന മോഴയാനയാണ് ചെരിഞ്ഞതെന്ന് 20 വയസ്സോളം പ്രായം ഉണ്ടാവുമെന്നും വനം വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
പോസ്റ്റുമോർട്ടത്തിനിടെ പരിക്കുപറ്റിയ വനം വാച്ചർ റഷീദിനെ വനത്തിനു പുറത്ത് എത്തിച്ചശേഷം ചികിത്സയ്ക്കായി കൊണ്ടുപോകാൻ ജീപ്പ് കാത്തിരിക്കുന്നു.👇