വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ നാശം വിതച്ച ഉരുൾപൊട്ടൽ ഉണ്ടായത് ജൂലൈ 30നാണ്. ഇത്ര നാളായിട്ടും ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലർക്കും വീടുകൾ നഷ്ടപ്പെട്ടു. പലർക്കും തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടു. സ്കൂളുകളും അറ്റകുറ്റപ്പണിയിലാണ്.