Breaking News:
ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം.
പാലക്കാട് ചിറ്റൂർ താലൂക്കാശുപത്രി പുതിയ കെട്ടിടം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക ബ്ലോക്ക് ആരോഗ്യമന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്യും.
തട്ടിപ്പ് പലവിധം.. മുക്കുപണ്ട തട്ടിപ്പു വീരൻ, സ്വന്തം മരണവാർത്ത കൊടുത്ത് തട്ടിപ്പ് നടത്തിയ പ്രതി കോട്ടയത്ത് പിടിയിൽ.
കളിച്ചാൽ കളത്തിന് പുറത്ത്..👍👍 നെടുമ്പാശ്ശേരി കൊലപാതകം ; CISF ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും നീക്കാന്‍ നടപടി തുടങ്ങി.
25 ലിറ്റർ ചാരായം പിടികൂടി. പോത്തുണ്ടി ഭാഗത്ത് നിന്ന് 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു. അനധികൃതമായി ചാരായ വാറ്റും വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെന്മാറ എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. പോത്തുണ്ടി അരിമ്പൂർപ്പതിയിൽ മുല്ലശ്ശേരി വീട്ടിൽ ഷൈൻ പ്രകാശ് (44) നെയാണ് 25 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളുമായി നെന്മാറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്ത് കേസ് എടുത്തത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പി.സുരേഷ്, പ്രിവന്റീവ് ഓഫീസർ കെ.പ്രവീൺ, വേണുഗോപാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.രാകേഷ്, എം.പ്രകാശ്, ജി.ശ്രുതീഷ്, സി.സനോജ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷീജ, പ്രീന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.