മുനമ്പം ജനതക്ക് ഐക്യദാർഢ്യവുമായി നെന്മാറ ക്രിസ്തുരാജ ഇടവകാംഗങ്ങൾ.

വഖഫ് ബോർഡിന്റെ ഭൂമികൈയേറ്റത്തിന്റെ ഇരകളായ മുനമ്പം ജനത നടത്തുന്ന സമാനതകളില്ലാത്ത അതിജീവന സമരപോരാട്ടത്തിന് എകെസിസി യുടെ നേതൃത്വത്തിൽ നെന്മാറ ക്രിസ്തുരാജ പള്ളി ഇടവക ഐക്യദാർഢ്യം അറിയിച്ചു. വിലകൊടുത്ത് ആധാരം ചെയ്തു വാങ്ങിയ സ്ഥലത്ത് തലമുറകളായി താമസിക്കുന്ന മുനമ്പം നിവാസികളെ വഖഫ് നിയമത്തിന്റെ മുൾമുനയിൽ നിർത്തി റവന്യൂ അവകാശങ്ങൾ നിഷേധിച്ചു എന്ന കുടിയിറക്കുന്ന ഭീഷണിക്കെതിരെ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരം വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോജി തോമസ് കുറ്റിക്കാടൻ അധ്യക്ഷനായി. സുജി ഇടയലത്തുണ്ടിയിൽ, കെ. എഫ്.ആൻറണി, ജോൺസൺ ചെറുപറമ്പിൽ, പോൾ തെക്കേ പാലക്കൽ, ജോസുകുട്ടി ചെറുപറമ്പിൽ, ജിനി ജോസുകുട്ടി തുടങ്ങിയവർ സംസാരിച്ചു.