ആലപ്പുഴക്കാരിക്ക് തേങ്ങ തിന്നാൻ മോഹം..കഴിച്ചതോ എലി വിഷം ചേർത്ത തേങ്ങ! 15 കാരിക്ക് ദാരുണാന്ത്യം.
എലിശല്യത്തെ തുടർന്ന് വിഷം ചേർത്ത് വച്ചിരുന്ന തേങ്ങാ കഷ്ണം കഴിച്ച് 15കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത തേങ്ങാ കഷ്ണം വച്ചിരുന്നു. ഇത് അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു കുട്ടി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.