Breaking News:
സിനിമാ സംഘടനകൾ ബുധനാഴ്ച നടത്താനിരുന്ന സൂചനാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. സമരം പിൻവലിച്ചതോടെ സിനിമാ ചിത്രീകരണങ്ങൾ തടസമില്ലാതെ തുടരും. തിയേറ്ററുകൾ അടച്ചിടില്ലെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.
മൈ ഗോൾഡ്… സ്വർണ വില വീണ്ടും കൂടി.. ഗ്രാമിന് 95 രൂപ കൂടി 13500 രൂപയായി, പവന് 1,08,000 രൂപയുമായി.
സ്വർണ വില കുതിപ്പിൽ… റെക്കോഡ് വിലയിലേക്ക് കുതിച്ച് പൊന്ന്. പവന് 106840 രൂപയായി കുതിക്കുന്നു.
ഇടുക്കിയിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം.. പത്തുപേർക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ വാക്കു തർക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.
‘ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ മൃഗസംരക്ഷണ വകുപ്പിൽ ജോലി നൽകും’; എം കെ സ്റ്റാലിൻ.