മേപ്പാടിയിലെ ദുരന്തബാധിതർക്കു പുഴുവരിച്ച നിലയിലുള്ള അരിയും, ഉപയോഗിച്ച തരത്തിലുള്ള വസ്ത്രങ്ങളും നൽകിയ സംഭവം വിവാദമായി. ഇവർക്ക് നൽകിയത് റവന്യൂ വകുപ്പെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കിറ്റ് പൂഴ്ത്തിവച്ചതെന്ന് അജ്മൽ സാജിദ്. മേപ്പാടിയിൽ അരി വിതരണം ചെയ്തവർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ജി.ആർ. അനിൽ കൂട്ടിച്ചേർത്തു.