ശൂരസംഹാര ഉത്സവം; നാളെ കൊഴിഞ്ഞാമ്പാറയിൽ ഗതാഗത നിയന്ത്രണം.

ശൂരസംഹാര ഉത്സവത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ കൊഴിഞ്ഞാമ്പാറയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. കൊഴിഞ്ഞാമ്പാറയിൽ ഉത്സവം നടക്കുന്നതിനാൽ ഗോപാലപുരത്തു നിന്നും വരുന്ന വാഹനങ്ങൾ വണ്ണാമടയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ആറാംമൈലിൽ വഴി നാട്ടുകല്ലിലേലെത്തി അത്തിക്കോട് വഴി പാലക്കാട്ടേക്കു പോകേണ്ടതാണ്. ചിറ്റൂർ ഭാഗത്തുനിന്നും പൊള്ളാച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ പുത്തൻപാതയിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് കല്ലാണ്ടിച്ചുള്ള വഴി വണ്ണാമടയിലെത്തി പോകേണ്ടതാണ്. പാലക്കാട് നിന്നും പൊള്ളാച്ചി ഭാഗത്തേക്കുള്ള വാഹനങ്ങൾ അത്തിക്കോട് നിന്നും നാട്ടുകല്ലിലെത്തി ആറാംമൈൽ വഴി വണ്ണാമടയിലേക്ക് പോകണം. നടുപ്പുണ്ണി ഭാഗത്തുനിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ആർവിപി പുതുരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കരുമാണ്ടകൗണ്ടന്നൂർ വഴി വണ്ണാമട ആറാംമൈൽ, പുത്തൻപാത വഴി പോകേണ്ടതാണ്.