കത്തോലിക്ക കോൺഗ്രസ് പാലക്കാട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

കാർഷികവിളകളുടെ വിലയിടിവിൽ പ്രതിഷേധിച്ചും വഖഫ് അധിനിവേശത്താൽ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപതാസമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിനുമുമ്പിൽ പ്രതിഷേധജ്വാല സംഗമം ത.

പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡൻ്റ് അഡ്വ. ബോബി സെബാസ്റ്റ്യൻ അധ്യക്ഷനായ ചടങ്ങിൽ ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ജെ. ഒഴുകയിൽ, രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലി മുട്ടിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്ററണി, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, രൂപത വൈസ്പ്രസിഡന്റ് എലിസബത്ത് മുസോളിനി, ജീജോ അറക്കൽ, ബെന്നി എന്നിവർ സംസാരിച്ചു. റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുക, കാർഷികവിളകൾക്കു ന്യായവില ഉറപ്പാക്കുക, പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്നും കൃഷിഭൂമിയും ജനവാ സകേന്ദ്രങ്ങളും ഒഴിവാക്കുക, ക്രൈസ്‌തവ
ജനതയോടുള്ള രാഷ്ട്രീയപാർട്ടികളുടെയും ജനപ്രതിനിധികളുടെയും ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുക, നെല്ലുസംഭരണം ഉടൻ പൂർത്തിയാക്കി കർഷകർക്ക് നെല്ലിൻ്റെ വിലനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ ജ്വാല സംഗമം സംഘടിപ്പിച്ചത്.