
ലോറി ക്ലീനറായ നെന്മാറ സ്വദേശി തമിഴ്നാട് പല്ലടത്ത് റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ അളുവശ്ശേരി പേഴുംപാറയിൽ കുരിശിങ്കൽ വീട്ടിൽ സണ്ണിയുടെ മകൻ എസ്.സിജുവാണ് (40) കൊല്ലപ്പെട്ടത്. തലയിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് സിജു ജോലിചെയ്യുന്ന ലോറിയുടെ ഡ്രൈവർ നെന്മാറ സ്വദേശി ജി. സെൽവകുമാറിനെ (40) പല്ലടം പോലീസ് ചോദ്യം ചെയ്തുവരുന്നു. പല്ലടത്തുനിന്ന് പൊള്ളാച്ചിയിലേക്കും ഉദുമൽപേട്ടയിലേക്കും പോകുന്ന റോഡുകൾ പിരിയുന്നിടത്താണ് റോഡരികിൽ മരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ലോറിയിൽ വിറകുമായാണ് ഇരുവരും കഴിഞ്ഞദിവസം പാലക്കാട്ടുനിന്ന് പല്ലടത്തെത്തിയതെന്നാണറിവ്. സംസ്കാരം ഇന്ന് നാലിന് നെന്മാറ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.