റബ്ബർ മേഖലയിൽ പ്രതിസന്ധി തുടരുകയാണ്. റബ്ബർ വാങ്ങാൻ ആളില്ല ! വ്യവസായികൾ മാർക്കറ്റിൽ നിന്നും വിട്ടു നിൽക്കുന്നു! കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നു! റബ്ബർ ബോർഡ് കർഷകരെ കൈവിട്ട മട്ടാണ്! ഈ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്കൊപ്പം നിൽക്കാൻ NCRPS പ്രതിജ്ഞാബന്ധമാണ്. അതിൻ്റെ ഭാഗമായി ഈ മാസം 7 ന് രാവിലെ 10 ന് നിലമ്പൂര് കോടതിപ്പടിയിൽ ഒരു വമ്പിച്ച കർഷകസംഗമം എംപി ആൻ്റോ ആൻറണി ഉദ്ഘാടനം ചെയ്യും. NCRPS പ്രസിഡൻറ് വി.വി. ആൻറണി അധ്യക്ഷനായ ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.