വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടിൽ സാജന്റെ മകൾ ഇന്ദുപ്രിയ(20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറോടെ ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ പാലപ്പിള്ളി വലിയകുളത്താണ് അപകടം. തലയ്ക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.