കഴിഞ്ഞദിവസം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍.

ഭാഷാദിനവും കേരളപ്പിറവി ദിനവുമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലുകൾക്ക് ആണ് ആഭ്യന്തര വകുപ്പിന് നാണക്കേട് സംഭവിച്ചത്. മെഡൽ ലഭിച്ച പോലീസുകാർ പിന്നീട് നോക്കിയപ്പോഴാണ് അക്ഷരത്തെറ്റ് പറ്റിയത് പ്രതിയിൽപ്പെടുന്നത്. വിതരണം ചെയ്ത മെഡലുകൾ എല്ലാം തന്നെ തിരിച്ചേൽപ്പിക്കാനും തിരുത്തലിനു ശേഷം നൽകുമെന്നുമാണ് അറിവ്.