വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം. പടക്കം പൊട്ടിയതിന്‍റെ തീപ്പൊരി പടക്കശാലയിലേക്ക് വീണാണ് അപകടം. 10 പേരുടെ നില അതീവ ഗുരുതരം.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.പടക്കം പൊട്ടിയതിന്‍റെ തീപ്പൊരി പടക്കശാലയിലേക്ക് വീണാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ154 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരം.