പാലക്കാട് തേങ്കുറിശ്ശി ദുരഭിമാന കൊല; പ്രതികൾക്ക് ജീവപര്യന്തവും അര ലക്ഷം രൂപ പിഴയും. വിധിയിൽ അതൃപ്തിയുണ്ടെ ന്ന് അനീഷിന്റെ ഭാര്യ ഹരിത.
പാലക്കാട് തേങ്കുറിശ്ശിയിൽ നടന്ന ദുരഭിമാന കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തവും അര ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധിച്ചത്. വിധിയിൽ അതൃപ്തിയുണ്ടെന്നും അപ്പീലിന് പോകുമെന്നും അനീഷിന്റെ ഭാര്യ ഹരിത.