നെന്മാറ : ചിറ്റിലഞ്ചേരി ജപമാലറാണി പള്ളിയിലെ ജപമാലറാണിയുടെയും, സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ഇന്നു നടക്കും. തിരുനാളിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് ഗോമതി സെന്റ് തോമസ് നഗര്‍ കുരിശുപള്ളിയില്‍ നിന്ന് ജപമാല പ്രദക്ഷിണം നടന്നു. തുടര്‍ന്ന് നടന്ന ഇടവക ദിനാചരണം മേലാര്‍കോട് സെന്റ് ആന്റണീസ് ഫെറോന പള്ളി വികാരി ഫാ. സേവ്യര്‍ വളയത്തില്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് വൈകീട്ട് ജപമാലയും, തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടക്കും. ചടങ്ങുകള്‍ക്ക് റവ. ഫാ.ജോര്‍ജ്ജ് നരിക്കുഴി കാര്‍മികത്വം വഹിക്കും. തിങ്കളാഴ്ച കാലത്ത് മരിച്ചവര്‍ക്കുവേണ്ടി നടക്കുന്ന കുര്‍ബാനയോടെയാണ് തിരുനാള്‍ സമാപിക്കുക.