കിടപ്പുമുറിയിൽ അഴിച്ചുവെച്ച സ്വർണാഭരണം മോഷണം പോയതായി പരാതി.


നെന്മാറ : കിടപ്പുമുറിയിൽ അഴിച്ചു വച്ച സ്വർണാഭരണം കളവു പോയതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെക്കും ഇടയിലുള്ള സമയത്താണ് സ്വർണാഭരണം കളവ് പോയതായി നെന്മാറ പോലീസിൽ പരാതി ലഭിച്ചത്. കയറാടി മണ്ണാങ്കുളമ്പ് വീട്ടിൽ അനീസിന്റെ ഭാര്യ ഷിജിതയുടെ ആഭരണമാണ് കളവുപോയത്. കിടപ്പുമുറിയിലെ കട്ടിലിനു സമീപത്തെ ജനലിനു സമീപം അഴിച്ചുവെച്ച നാലേ മുക്കാൽ പവനോളം വരുന്ന സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്. നെന്മാറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വിരലടയാളം വിദഗ്ധരും അന്വേഷണത്തിന്റെ ഭാഗമായി മണ്ണാം കുളമ്പിലെ പരാതിക്കാരിയുടെ വീട്ടിലെത്തി പരിശോധന നടത്തി.