പുസ്തക പ്രകാശനം നടന്ന വേദിക്ക് സമീപമാണ് പ്രതിഷേധം നടന്നത്. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം. ഇന്നു വൈകുന്നേരം കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനംചെയ്തത്. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കുശേഷം മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൾനാസർ മഅദനി പ്രധാന പങ്കുവഹിച്ചെന്ന് ജയരാജൻ പുസ്തകത്തിൽ പറഞ്ഞിരുന്നു.