എൽഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ച് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിക്ക് മർദ്ദനം.

എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഡോ.സരിനെ പിന്തുണച്ച് സാമൂഹിക മാധ്യമ പോസ്റ്റ് ഇട്ട യൂത്ത് കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബു (28) നാണ് മർദ്ദനമേറ്റത്. അയിലൂർ ചേവക്കുളത്തുള്ള കളരിക്കൽ വീട്ടിൽ നിന്നും ജോലിക്ക് പുറത്തു പോകുമ്പോഴാണ് രാവിലെ 9 മണിയോടെ ഇരുചക്രവാഹനം തടഞ്ഞുനിർത്തി കോൺഗ്രസ് പ്രവർത്തകരായ നെന്മാറ ചേരുംകാട് സ്വദേശി സുരേഷ് വാസു (30) കരിങ്കുളം സ്വദേശി ബേസിൽ(28) എന്നിവർ ചേർന്ന് തലയ്ക്കും കൈയ്ക്കും തോളത്തും മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റതിനെ തുടർന്ന് ശ്രീജിത്ത് ബാബു നെമ്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും തുടർന്ന് നെന്മാറ പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് സുരേഷ് വാസു, ബേസിൽ എന്നിവർക്കെതിരെ കേസെടുത്തു കേസെടുത്തു.