MDM നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തൻ നിലവിൽ സർക്കാർ ഉദ്യോഗസ്ഥനല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിക് വിഭാഗത്തിലെ താൽകാലിക ജീവനക്കാരൻ മാത്രമാണ്. മെഡിക്കൽ കോളജിലെ ജോലിയിൽനിന്നു പ്രശാന്തനെ ഒഴിവാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രശാന്തനെ പുറത്താക്കുന്നതിൽ നിയോമപദേശം തേടിയെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പഴുതടച്ച നടപടി സ്വീകരിക്കും. പ്രശാന്തനെ സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.