ADM നവീൻബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരെ കേസെടുത്തു. ദിവ്യക്കു മേൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താൻ സാധിക്കുമോ എന്നറിയുന്നതിനാണ് പോലീസ് നിയമോപദേശം തേടിയത്. ഇതിന് അനുകൂലമായി ഉപദേശം ലഭിച്ചതിനെത്തുടർന്നാണ് പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.