പോത്തുണ്ടി ജലനിരപ്പ് റെഡ് അലെർട്ടിൽ. ജാഗ്രത മുന്നറിയിപ്പ്.

പോത്തുണ്ടി ഡാമിന്റെ ജലനിരപ്പ് റെഡ് അലെർട് ലെവലിൽ എത്തിയിരിക്കുന്നതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 55 അടി സംവരണശേഷിയുള്ള ഡാമിൽ 53.018 അടിയായി വെള്ളം ഉയർന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത് നിലവിലുള്ള മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരോഴുക്ക് വർധിക്കുകയാണെങ്കിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പിൽവേ ഷട്ടറുകൾ നിയന്ത്രിത അളവിൽ ഏതുസമയത്തും തുറന്നേക്കും. പോത്തുണ്ടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.