കൊല്ലംകോട് ഉപജില്ലാ ശാസ്ത്രോത്സവം കെ. രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു.

കൊല്ലംകോട് വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിന് ഇന്നു തുടക്കമായി. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി നെന്മാറ ബോയ്സ് ഹൈസ്കൂളിൽ വച്ചാണ് ശാസ്ത്രോത്സവം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷത വഹിച്ചു. മേളയുടെ നടത്തിപ്പിനായി നെന്മാറ പഞ്ചായത്ത് പ്രസിഡണ്ട് പ്രബിത ജയൻ, എ.ഇ.ഒ ഡി. സൗന്ദര്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.