കോഴിക്കോട് അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റവരെ ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടുനിന്നും കുറ്റ്യാടിയിലേക്ക് പോയ ബസും എതിർ ദിശയിലെത്തിയ ബസുമാണ് കൂട്ടിയിടിച്ചത്.